അടൂരിൽ ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; വീട്ടമ്മക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരുക്ക്

accident
പത്തനംതിട്ട അടൂരിൽ ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന പിന്നിവിഴ സ്വദേശി ഗീതാകുമാരി(49)യാണ് മരിച്ചത്. ഇവരുടെ തലയിലൂടെ ലോറി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന ജലജയെന്ന സ്ത്രീയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story