കൊച്ചിയിലെ കാനകളുടെ ശുചീകരണത്തെ കുറിച്ച് പറഞ്ഞ് മടുത്തെന്ന് ഹൈക്കോടതി

കൊച്ചിയിലെ കാനകളുടെ ശുചീകരണം പറഞ്ഞ് മടുത്തെന്ന് ഹൈക്കോടതി. കുറച്ച് മണിക്കൂർ മഴ പെയ്താൽ ജനങ്ങൾ ദുരിതത്തിലാകുകയാണ്. അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ഇടപ്പള്ളി തോടിന്റെ ശുചീകരണം കോർപറേഷന്റെ സഹായത്തോടെ നടത്തുകയാണെന്ന് സർക്കാർ അറിയിച്ചു

അതേസമയം മൺസൂണിന് മുമ്പുള്ള തയ്യാറെടുപ്പുകൾ ദുർബലമാണെന്ന് അമികസ്‌ക്യൂറി ചൂണ്ടിക്കാട്ടി. ശുചീകരണത്തിനായി മൺസൂൺ കലണ്ടർ വേണമെന്നും അമികസ്‌ക്യൂറി പറഞ്ഞു. ഒരു മാസ്റ്റർ പ്ലാൻ വേണമെന്ന് പറഞ്ഞാൽ പോര, പ്രവർത്തിയാണ് വേണ്ടതെന്ന് കോടതി വിമർശിച്ചു

കോടതി തുടർച്ചയായി ഇടപെട്ടിട്ടും നടപടികൾ കാര്യക്ഷമമാകുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരു കാരണമല്ല. ജോലികൾ യുദ്ധകാലടിസ്ഥാനത്തിൽ തന്നെ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
 

Share this story