ജീവിതം മടുത്തു, മരണത്തിൽ ആരും ഉത്തരവാദികളല്ല; അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

abhirami

തിരുവനന്തപുരത്ത് ഫ്‌ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തതു കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. അഭിരാമി താമസിച്ചിരുന്ന മുറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്

സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. വെള്ളനാട് സ്വദേശിനിയാണ് അഭിരാമി. ഇന്നലെ വൈകുന്നേരമാണ് ഇവരുടെ മരണവാർത്ത വീട്ടുകാർ അറിഞ്ഞത്. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാർ പറയുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്

നാല് മാസം മുമ്പാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കൊല്ലം സ്വദേശിയായ ഡോക്ടറാണ് ഭർത്താവ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടറായിരുന്നു. അമിത അളവിൽ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചാണ് ജീവനൊടുക്കിയത്.
 

Share this story