ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്; രണ്ടാം പ്രതിക്ക് ഉപാധികളോടെ ജാമ്യം

Titaniam TVM

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ 2-ാം പ്രതിക്ക് ഉപാധികളോടെ ജാമ്യം. ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി സ്റ്റാൻലി ജോണിനാണ് (63) തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

അടുത്ത ഒരു മാസം എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ സംഘത്തിനു മുന്നിൽ രാവിലെ 9 നും 11 നും ഇടയിൽ ഹാജരാവണമെന്നാണ് നിർദ്ദേശം. കൂടാതെ സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും ജാമ്യം നൽകുന്നതിനായി 5000 രൂപ കെട്ടി വയ്ക്കുകയോ അല്ലെങ്കിൽ 2 ജാമ്യക്കാരെ കണ്ടെത്തുകയോ വേണമെന്നും കോടതി നിർദ്ദേശിച്ചു. 

അതേസമയം കേസിലെ ഒന്നാം പ്രതിയും 2-ാം പ്രതിയുടെ മകനുമായ സിബി ജോണിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നും നാലും പ്രതികളായ ശ്യംലാൽ, പ്രോം കുമാർ എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജോലി വാഗ്ധാനം നൽകി 6 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇവർക്കെതിരായ കേസ്.

Share this story