എംവി ഗോവിന്ദനോട് മാപ്പ് പറയണമെങ്കിൽ താൻ ഒരിക്കൽ കൂടി ജനിക്കണം: സ്വപ്ന

swapna

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് മാപ്പ് പറയണമെങ്കിൽ താൻ ഒരിക്കൽ കൂടി ജനിക്കണമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല. നോട്ടീസ് കിട്ടിയാൽ തന്റെ അഭിഭാഷകൻ മറുപടി നൽകുമെന്ന് സ്വപ്‌ന ബംഗളൂരുവിൽ പറഞ്ഞു. 

തനിക്കെതിരെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പോലീസ് സ്‌റ്റേഷനുകളിൽ കേസെടുത്താലും സ്വർണക്കടത്ത് കേസിന്റെ അവസാനം കാണാതെ അടങ്ങില്ല. മിസ്റ്റർ ഗോവിന്ദൻ, എന്റെ മനഃസാക്ഷിക്ക് മുന്നിൽ ഞാൻ തെറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല. നോട്ടീസിന് എന്റെ അഭിഭാഷകൻ മറുപടി നൽകും, എന്നായിരുന്നു സ്വർണക്കടത്ത് കേസ് പ്രതിയുടെ വാക്കുകൾ

മുഖ്യമന്ത്രി തന്റെ പിതാവോ അമ്മാവനോ അല്ല. അദ്ദേഹം പ്രതികരിക്കാത്തത് കാര്യമാക്കുന്നില്ല. എല്ലാവരും കുറ്റകൃത്യത്തിൽ പങ്കാളികളാണ്. എനിക്ക് ഗോവിന്ദനെ അറിയില്ല. പിന്നെന്തിനാണ് എനിക്കെതിരെ കേസെടുത്തതെന്നും സ്വപ്ന ചോദിച്ചു.
 

Share this story