ആരോപണം പിൻവലിച്ച് മാപ്പ് പറയണം; സ്വപ്‌ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ച് എംവി ഗോവിന്ദൻ

swapna

സ്വർണക്കടത്ത് കേസിലെ ആരോപണം പിൻവലിക്കാൻ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലിൽ സ്വപ്‌ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്. സ്വപ്‌നയുടെ പരാമർശം അപകീർത്തിയുണ്ടാക്കിയെന്നും ആരോപണം പിൻവലിച്ച് സ്വപ്‌ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും എംവി ഗോവിന്ദൻ പറയുന്നു

സ്വപ്‌നയുടെ പരാമർശം വസ്തുതാവിരുദ്ധവും തെറ്റുമാണ്. എനിക്കോ എന്റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ല. ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.
 

Share this story