പ്രസവവേദനയെടുത്ത് പുളയുന്ന റീഷയുമായി ആശുപത്രിയിലേക്ക്; 100 മീറ്റർ അകലെ നടുക്കുന്ന ദുരന്തം

reesha

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വെന്തുമരിച്ചത് പൂർണഗർഭിണിയായ യുവതിയും ഭർത്താവും. കുറ്റിയാട്ടൂർ സ്വദേശി പ്രജിത്തും ഭാര്യ റീഷയുമാണ് ദാരുണമായി മരിച്ചത്. റീഷക്ക് പ്രസവ വേദന വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകുകയായിരുന്നു അഞ്ചംഗ സംഘം. കണ്ണൂർ ജില്ലാ ആശുപത്രിക്ക് 100 മീറ്റർ മാത്രം അകലെ വെച്ചാണ് കാറിന് തീപിടിച്ചത്

കാറിന്റെ മുൻഭാഗത്ത് നിന്നാണ് തീ പടർന്നത്. പുറകിലുള്ളവർ ഡോർ തുറന്ന് പുറത്തിറങ്ങിയെങ്കിലും മുന്നിലെ ഡോർ ജാമായതിനാൽ മുൻസീറ്റുകളിലായിരുന്ന പ്രജിത്തും റീഷയും വെന്തുമരിക്കുകയായിരുന്നു. നാട്ടുകാരും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ദാരുണമായ ഇരുവരുടെയും നിലവിളി മാത്രം കേട്ടുനിൽക്കേണ്ട നിസഹായ അവസ്ഥയായിരുന്നു. 

ആർക്കും സമീപത്തേക്ക് എത്താനാകാത്ത വിധമാണ് തീ ആളിപ്പടർന്നത്. നിമിഷ നേരത്തിനുള്ളിൽ തന്നെ കാറിനുള്ളിൽ തീ മൊത്തമായി പടർന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. റീഷയുടെ മാതാപിതാക്കളും ഒരു കുട്ടിയും അടക്കം പുറകിലെ സീറ്റിലായിരുന്നു. ഇവർ രക്ഷപ്പെട്ടു


 

Share this story