സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 35,141 സാമ്പിളുകൾ; 19 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,141 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 43,63,557 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 682 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79, കാസര്‍ഗോഡ് 64, വയനാട് 28, പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.