കേരളത്തിൽ ഇന്ന് 210 പേർക്ക് കൊവിഡ്, 3 മരണം

Covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മൂന്നു മരണങ്ങളാണു കൊവിഡ് മൂലം സംഭവിച്ചിരിക്കുന്നത്. തൃശൂരിലാണു മൂന്നു മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരി ക്കുന്നത്. എറണാകുളത്താണു കൂടുതൽ കൊവിഡ് കേസുകൾ. 50 പേർക്ക് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 36 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കഴിഞ്ഞദിവസങ്ങളായി ഉയർന്നു നിൽക്കുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. മുൻകരുതലുകൾ കാര്യക്ഷമമാക്കാനും, മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനും യോഗത്തിൽ നിർദ്ദേശമുയർന്നു.

Share this story