വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ; ആഘോഷത്തോടെ വരവേറ്റ് വിശ്വാസികൾ

eid

വ്രതശുദ്ധിയുടെ നിറവിൽ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. 30 വ്രതദിനങ്ങൾ പൂർത്തിയാക്കിയാണ് ഇത്തവണ ചെറിയ പെരുന്നാൾ എത്തുന്നത്. ചെറിയ പെരുന്നാളിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾ നടക്കുകയാണ്. വീടുകളിൽ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയും മൈലാഞ്ചിയണിഞ്ഞും സ്ത്രീകളും കുട്ടികളും ആഘോഷത്തിലാണ്

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി പി ശുഹൈബ് മൗലവി നേതൃത്വം നൽകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബീച്ചിലെ പെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുക്കും. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഷെരീഫ് മേലേതിൽ ഈദ് ഗാഹിന് നേതൃത്വം നൽകുന്നു. കോഴിക്കോട് ബീച്ചിൽ നടക്കുന്ന സംയുക്ത ഈദ് ഗാഹിന് ടി ആരിഫലി നേതൃത്വം നൽകും. മർകസ് നോളജ് സിറ്റി ജാമിഉമൽ ഫുതൂഹിലിൽ നടക്കുന്ന പെരുന്നാൾ നമസ്‌കാരത്തിന് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകും.
 

Share this story