രാഹുൽ ഈശ്വറിന് ഇന്ന് നിർണായകം; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
Jan 6, 2026, 08:27 IST
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമാനമായ കേസിൽ റിമാൻഡിലായിരുന്നു രാഹുൽ ഈശ്വർ
ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും യുവതിക്കെതിരെ രാഹുൽ ഈശ്വർ വീഡിയോ പങ്കുവെച്ചെന്നാണ് പുതിയ പരാതി. എന്നാൽ ആദ്യ കേസിന്റെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും വസ്തുതകൾ മാത്രമാണ് പറഞ്ഞതെന്നുമാണ് രാഹുൽ ഈശ്വർ പറയുന്നത്
തന്റെ യൂട്യൂബ് ചാനൽ വഴി താൻ പറയുന്ന കാര്യങ്ങൾ തന്റെ വീക്ഷണമാണ് പങ്കുവെക്കുന്നത്. പരാതിക്കാരിയെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അല്ല ചെയ്യുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
