രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും

rahul

ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിൻരെ ജാമ്യ ഹർജി തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. വിശദമായ വാദം ജാമ്യഹർജിയിലുണ്ടാകും. കേസ് അന്വേഷിക്കുന്ന എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാകും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക. 

കഴിഞ്ഞ ദിവസം രാഹുലിനെ പീഡനം നടന്നതായി പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ അടക്കം രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം എസ്‌ഐടി കോടതിയെ ബോധ്യപ്പെടുത്തും. 

അതേസമയം നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അറസ്റ്റ് എന്ന ആരോപണം തെളിയിക്കാനാകും പ്രതിഭാഗത്തിന്റെ ശ്രമം. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് രാഹുലിന്റെ അനുയായിയും കോൺഗ്രസ് പ്രവർത്തകനുമായ ഫെന്നി നൈനാനെതിരെയും കേസെടുത്തിട്ടുണ്ട്.
 

Tags

Share this story