രാഹുൽ മാങ്കൂട്ടത്തിലിനും ഇന്ന് വിധി ദിനം; രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ
Dec 8, 2025, 08:17 IST
ലൈംഗിക പീഡനക്കസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്
ആദ്യ കേസിൽ ഈ മാസം 15 വരെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. അതേസമയം രണ്ടാമത്തെ കേസിൽ അറസ്റ്റ് തടഞ്ഞിരുന്നില്ല. അതിനാൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നെടുക്കുന്ന തീരുമാനം രാഹുലിനും പോലീസിനും ഒരുപോലെ നിർണായകമാണ്.
ബംഗളൂരുവിൽ താമസിക്കുന്ന പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് പ്രോസിക്യൂഷനും വെല്ലുവിളിയാണ്. പോലീസിന് പകരം കെപിസിസി പ്രസിഡന്റിന് കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന് കോടതി ചോദിച്ചിരുന്നു.
