അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയിട്ട് ഇന്ന് അഞ്ച് വർഷം തികയുന്നു

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയിട്ട് ഇന്ന് അഞ്ച് വർഷം. മുക്കാലിയിലെ കടയിൽ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് മധുവിനെ ഒരു സംഘം പിടികൂടിയത്. തുടർന്ന് കൈകൾ ചേർത്തുകെട്ടി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു

ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്പ സമുദായക്കാരനായിരുന്നു മധു. വീട്ടിൽ നിന്നും അകന്ന് കാട്ടിലെ ഗുഹയിലാണ് മധു താമസിച്ചിരുന്നത്. 2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരുകൂട്ടമാളുകൾ മധുവിനെ തല്ലിക്കൊന്നത്. 

കേസിൽ നിരവധി സാക്ഷികൾ കൂറുമാറിയിരുന്നു. മധുവിന്റെ ബന്ധുക്കളടക്കം 127 സാക്ഷികളിൽ 24 പേരാണ് കൂറുമാറിയത്. ഒപ്പം കുടുംബത്തിന് നേരെ ഭീഷണികളും ഉയർന്നു. മധു കൊല്ലപ്പെട്ട് അഞ്ച് വർഷം തികയുമ്പോൾ കേസിൽ കോടതി അന്തിമ വാദത്തിലേക്ക് കടക്കുകയാണ്.
 

Share this story