വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു; 19കാരൻ ആശുപത്രിയിൽ

വർക്കല

തിരുവനന്തപുരം: വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു. ‌തഞ്ചാവൂർ താമരക്കോട്ട സ്വദേശിയായ 19കാരൻ സുദർശനാണ് കുത്തേറ്റത്. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തേമുക്കാലോടെയായിരുന്നു സംഭവം നടന്നത്.

തഞ്ചാവൂരിൽ നിന്നെത്തിയ 14അംഗം സംഘത്തിൽപ്പെട്ടയാളാണ് സുദർശൻ. സംഘം വർക്കല ക്ളിഫിൽ നിന്നിറങ്ങി ഹോട്ടലുകളുള്ള ഭാഗത്തേയ്ക്ക് പോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. അക്രമി സംഘവും യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ സുദർശനെ മർദ്ദിക്കുകയും ഒന്നാംപ്രതിയായ മുഹമ്മദ് അലി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. മുഹമ്മലി അലിക്കുപുറമെ അനന്തൻ, ജെറിൻ എന്നിവരാണ് കേസിലെ പ്രതികൾ. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ ടൂറിസം പൊലീസ് പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരെ വർക്കല പൊലീസിന് കൈമാറി.

പൊലീസും നാട്ടുകാരും ചേർന്നാണ് സുദർശനെ ആശുപത്രിയിലെത്തിച്ചത്. യുവാവിന്റെ നില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags

Share this story