വിനോദ സഞ്ചാരികൾ ഇവിടെ സുരക്ഷിതർ, കേരളത്തിന് ആരെയും സ്വീകരിക്കാനുള്ള മതനിരപേക്ഷ മനസ്സ്: മന്ത്രി

riyas

കേരളത്തിൽ വിനോദ സഞ്ചാരികൾ സുരക്ഷിതരെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു. ഇത് സർവകാല റെക്കോർഡ് ആണ്. കേരളത്തിന് ആരെയും സ്വീകരിക്കാനുള്ള മതനിരപേക്ഷ മനസുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്തെ ടൂറിസം മേഖല ഉണർന്നു. സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകൾ സർവകാല റെക്കോർഡ് കൈവരിച്ചു. 

ഈ വർഷം കൂടുതൽ ആഭ്യന്തരസഞ്ചരികളെ പ്രതീക്ഷിക്കുന്നു. കേരളത്തിൽ വിനോദ സഞ്ചാരികൾ സുരക്ഷിതരല്ലെന്ന തരത്തിൽ കുപ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. ക്രമസമാധാന പാലനത്തിലെ ഭദ്രത ഉറപ്പാക്കാൻ സാധിക്കുന്നുണ്ടെന്നും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
 

Share this story