ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതിബാബുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

supreme court

ടി പി വധക്കേസിലെ പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അപ്പീലിൽ തീരുമാനമെടുക്കും വരെയാണ് ജാമ്യം നൽകിയത്. ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവുകളിൽ അപര്യാപ്തതയെന്ന് കോടതി നിരീക്ഷിച്ചു

കേസിൽ സാക്ഷി പറഞ്ഞ രണ്ട് പേരിൽ ഒരാൾ തന്നെ കണ്ടിട്ട് പോലുമില്ല എന്ന് ജ്യോതിബാബു കോടതിയിൽ വാദിച്ചു. മൂന്ന് ഗൂഢാലോചന യോഗങ്ങൾ നടന്നതായി പറയുന്നു, അതിൽ മൂന്നാമതായി നടന്നത് മാത്രമാണ് തെളിയിക്കാൻ ആയത് എന്ന് ജ്യോതിബാബു പറഞ്ഞു മൂന്നാമത്തെ ഗൂഢാലോചന യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ല എന്നും ജ്യോതിബാബു വ്യക്തമാക്കി. 

പ്രതികൾക്ക് എതിരെ ഫോൺ കോളുകൾ അടക്കമുള്ള തെളിവുകൾ ഉണ്ടെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. അതേസമയം പ്രതിക്കെതിരായ തെളിവുകൾ ദുർബലമാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ജ്യോതിബാബുവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റും സമർപ്പിച്ചിരുന്നു.
 

Tags

Share this story