കുട്ടികളെ മറയാക്കി കഞ്ചാവ് കടത്ത്; ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും
May 16, 2023, 11:46 IST

തിരുവനന്തപുരം കണ്ണേറ്റ്മുക്കിൽ കുട്ടികളെ മറയാക്കി കഞ്ചാവ് കടത്തിയ സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും. ഇതുസംബന്ധിച്ച് എക്‌സൈസ് കോടതിയിൽ റിപ്പോർട്ട് നൽകും. പ്രതികളിൽ ഒരാളായ വിഷ്ണു ഭാര്യയെയും മൂന്ന് കുട്ടികളെയും കൂട്ടിയാണ് കഞ്ചാവ് വാങ്ങാൻ പോയത്. സ്ത്രീയെയും കുട്ടികളെയും കണ്ടെത്താൻ എക്‌സൈസ് അന്വേഷണം ആരംഭിച്ചു.