ട്രെയിൻ തീവെപ്പ് കേസ്: ഷാറുഖ് സെയ്ഫിക്കെതിരെ റെയിൽവേ പോലീസ് കൊലക്കുറ്റം ചുമത്തി

elathur

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയിൽവേ പോലീസ് സമർപ്പിച്ച എഫ് ഐ ആറിലാണ് 302 ഐപിസി സെക്ഷൻ ചേർത്തത്. മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ടാണ് കൊലക്കുറ്റം ചുമത്തിയത്. 

ഷാറൂഖിനെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതി ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളജിലെത്തിയാണ് മജിസ്‌ട്രേറ്റ് റിമാൻഡ് നടപടി പൂർത്തിയാക്കിയത്. ഇയാൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. പ്രതിക്കായി ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പോലീസ് അറിയിച്ചു.
 

Share this story