ട്രെയിൻ ആക്രമണം: ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായി കെ സുരേന്ദ്രൻ

surendran

എലത്തൂരിൽ ട്രെയിനിന് തീയിട്ട സംഭവത്തിൽ വലിയ ദുരൂഹതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലെന്ന് സംശയിക്കുന്നു. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് വലിയ ദുരൂഹതയാണ് ഉള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. 

അക്രമയിയെ ആരോ കൂട്ടിക്കൊണ്ടുപോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മോട്ടോർ ബൈക്കിൽ വന്ന ആരോ ഒരാൾ പരിചയമുള്ളയാളെ കൂട്ടിക്കൊണ്ടുപോകുന്നത് പോലെയാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യകതമാകുന്നത്.


ഇതിനകത്ത് ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായോ എന്ന സംശയമാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എല്ലാവരും ആശങ്കപ്പെടുന്നത്. മറ്റ് ശക്തികൾ ദുരന്തത്തിന് പിന്നിൽ പ്രവർത്തിച്ചോ എന്ന സംശയത്തിലാണ്. സംസ്ഥാന പൊലീസും മറ്റ് എജൻസികളും അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തെ സംബന്ധിച്ച് നടുക്കുന്ന സംഭവമാണിതെന്നും സുരേന്ദ്രൻ പ്രതികരിച്ചു

Share this story