ട്രെയിൻ ആക്രമണം: അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ടു, നിർണായക സൂചന ലഭിച്ചതായി ഡിജിപി

elathur

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന സൂചനയിലൂന്നിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത് 

തീവെപ്പ് കേസിലെ പ്രതിയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായി ഡിജിപി അനിൽകാന്ത് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. കണ്ണൂരിലെത്തി അന്വേഷണത്തിന് നേതൃത്വം നൽകുമെന്നും ഡിജിപി അറിയിച്ചു.
 

Share this story