ട്രെയിൻ ആക്രമണം: സിസിടിവി ദൃശ്യങ്ങളിലുള്ളയാൾ അക്രമിയല്ലെന്ന് സൂചന

elathur

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ ഇന്നലെ രാത്രി തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളയാൾ അക്രമിയല്ലെന്നാണ് സൂചന. കാപ്പാട് സ്വദേശിയാണ് ഇയാളെന്നാണ് വിവരം. സംഭവം നടന്ന് ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

റോഡരികിൽ നിൽക്കുന്ന ഇയാളെ ബൈക്കിലെത്തിയ മറ്റൊരാൾ കൂട്ടിക്കൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വലിയ പോലീസ് സന്നാഹവും ആൾക്കൂട്ടവുമുള്ള സ്ഥലത്ത് അക്രമി രണ്ട് മണിക്കൂറോളം നിൽക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ചെന്നാണ് സൂചന.
 

Share this story