ട്രെയിൻ ആക്രമണം: പ്രതി കേരളം വിട്ടുപോയത് കേരളാ പോലീസിന്റെ പിടിപ്പുകേടെന്ന് വി മുരളീധരൻ

V Muraleedharan

എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതി ആക്രമണ ശേഷം കേരളം വിട്ടുപോയത് സംസ്ഥാന പോലീസിന്റെ കാര്യക്ഷമമായ നടപടികൾ ഉണ്ടാകാത്തതിനാലാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സംഭവത്തിൽ ഇപ്പോഴും ദുരൂഹതകൾ തുടരുകയാണ്. വിവിധ അന്വേഷണ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾ പ്രാഥമിക അന്വേഷണം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. 

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയെ കുഴിയാനയെന്ന് വിളിച്ച സുധാകരന്റെ പ്രസ്താവനയിലും മുരളീധരൻ പ്രതികരിച്ചു. അനിൽ ആന്റണി കുഴിയാനയാണെങ്കിൽ എ കെ ആന്റണിയും കുഴിയാനയല്ലേ. എകെ ആന്റണി ആദർശ ധീരനായ നേതാവാണ്. കെ സുധാകരന്റെ സൈബർ സംഘമാണ് എ കെ ആന്റണിയെ ആക്രമിക്കുന്നത്. ഇനിയും നേതാക്കൾ ബിജെപിയിലേക്ക് വരുമെന്നും മുരളീധരൻ വ്യക്തമാക്കി.
 

Share this story