പ്രതിഷേധിച്ച വനിതാ കണ്ടക്ടറുടെ സ്ഥലം മാറ്റം: സർക്കാർ അറിഞ്ഞ വിഷയമല്ലെന്ന് ഗതാഗത മന്ത്രി

antony

ശമ്പളം കിട്ടാത്തതിന് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി താഴെ തട്ടിലോ മറ്റോ എടുത്തതാകാമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാർ അറിഞ്ഞ വിഷയമല്ലിത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും സർക്കാരിനെ അപകീർത്തിപ്പെടുന്നതല്ല. സ്ഥലം മാറ്റത്തിൽ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു

വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെയാണ് പാലായിലേക്ക് സ്ഥലം മാറ്റിയത്. ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ചതിനാണ് നടപടി.
 

Share this story