ജീവനൊടുക്കിയ ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു

praveen

ഇന്നലെ ജീവനൊടുക്കിയ ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച റിഷാനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവീൺ നാഥിന്റെ ആത്മഹത്യയിൽ പരാതിയുമായി ട്രാൻസ്‌ജെൻഡർ കൂട്ടായ്മ രംഗത്തുവന്നു. ഓൺലൈൻ മാധ്യമങ്ങളടക്കം പ്രവീണിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച് ഇവർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡറായിരുന്നു പ്രവീൺനാഥ്. ഇന്നലെയാണ് പ്രവീൺ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ എലിവിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. 

ഫെബ്രുവരി 14നാണ് പ്രവീണും റിഷാന ഐഷുവും വിവാഹിതരായത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ പിരിയുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിൽ മനംനൊന്താണ് പ്രവീൺ ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്.
 

Share this story