ബസിലെ യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരോട് ഗതാഗത മന്ത്രി

ganesh

കെഎസ്ആർടിസി ബസിലെ യാത്രക്കാരനോട് സഹയാത്രികരെ കുറിച്ചുള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. കൂടെയുള്ളത് സഹോദരിയാണോ ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടർമാരുടെ നടപടികൾ തെറ്റാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും മന്ത്രി പറഞ്ഞു

യാത്രക്കാർ തമ്മിലുള്ള ബന്ധം അറിയേണ്ട കാര്യം കെഎസ്ആർടിസി ജീവനക്കാർക്കില്ല. യാത്രക്കാർ വണ്ടിയിൽ കയറണമെന്നുള്ളത് മാത്രമാണ് കെ എസ് ആർ ടി സിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 

കെഎസ്ആർടിസി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ ഉപദേശിച്ച് കൊണ്ട് യാത്രക്കാരുടെ പരാതികൾ പങ്കുവെച്ചുള്ള മന്ത്രിയുടെ റീൽ പരമ്പരകളുടെ ഭാഗമാണ് ഈ നിർദേശം. ബുക്ക് ചെയ്ത് ബസിൽ കയറിയ സഹോദരിയെയും സഹോദരനെയും ചോദ്യം ചെയ്യുകയും വീണ്ടും ടിക്കറ്റ് എടുപ്പിക്കുകയും ചെയ്ത കണ്ടക്ടറെ കുറച്ച് നാൾ മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.
 

Share this story