കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി

antony

കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ല. തൊഴിലാളികൾ എല്ലാം സംതൃപ്തരാണ്. നിർബന്ധിത വിആർഎസ് ഉണ്ടാകില്ല. കെഎസ്ആർടിസിയിൽ സ്വകാര്യവത്കരണ നീക്കമില്ലെന്നും മന്ത്രി പറഞ്ഞു

യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്‌മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു. കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയമാണ്. ബൾക്ക് പർച്ചേഴ്‌സ് ആനുകൂല്യം ഒഴിവാക്കി. ഡിസംബർ മുതൽ ഈ ആനുകൂല്യം എടുത്തുകളഞ്ഞു. ലിറ്ററിന് 20 രൂപ വരെ അധിക ചെലവ് വന്നു. ഇതുമൂലം 20 മുതൽ 30 കോടി രൂപ വരെ അധിക ചെലവ് ആണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
 

Share this story