ഗതാഗത മന്ത്രിയുടെ നിലപാട് ഇടതുവിരുദ്ധം; ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയണം: എകെ ബാലൻ

balan

കെഎസ്ആർടിസിയിലെ ശമ്പള വിവാദത്തിൽ ഗതാഗത വകുപ്പ് മന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ വിമർശനവുമായി സിഐടിയു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധമാണെന്ന് സിഐടിയു വൈസ് പ്രസിഡന്റ് എകെ ബാലൻ കുറ്റപ്പെടുത്തി. തൊഴിലാളികളെ ഒരു സംഘടനയിലേക്ക് എത്തിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുകയാണ്. വകുപ്പ് മന്ത്രിക്ക് ഇത് തിരിച്ചറിയാൻ സാധിക്കണം

ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിന് പിന്നിൽ മാനേജ്‌മെന്റിന് മറ്റെന്തോ അജണ്ടയുണ്ട്. ഒരു വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിമാരെ സോപ്പിട്ട് കാര്യം കാണുന്നു. ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയണമെന്നും എകെ ബാലൻ പറഞ്ഞു
 

Share this story