മകരവിളക്ക് തെളിയിച്ചു എന്ന് പറയുന്നതിൽ തെറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

prashanth

മകര വിളക്ക് തെളിയിച്ചു എന്ന് പറയുന്നതിൽ തെറ്റില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്നതാണ്. കാട്ടുമൂപ്പൻമാരാണ് പരമ്പരാഗതമായി വിളക്ക് തെളിയിക്കുന്നത്. തെളിഞ്ഞുവെന്ന് പറയുന്നതും തെളിയിച്ചു എന്ന് പറയുന്നതും വലിയ വ്യത്യാസമില്ല. വിശ്വാസവും രാഷ്ട്രീയവും രണ്ടാണ്. 

സിപിഎമ്മിൽ ചേരുമ്പോൾ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന് പാർട്ടി ചോദിച്ചിട്ടില്ല. സിപിഎമ്മുകാരനായതു കൊണ്ടാണ് സാധാരണക്കാരനായ തനിക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് ആകാൻ കഴിഞ്ഞത്. നിരാശ ബോധത്തിലല്ല താൻ പാർട്ടി മാറിയത്. സംഘടനാപ്രശ്‌നങ്ങൾ കൊണ്ടാണ് കോൺഗ്രസ് വിട്ടതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
 

Share this story