തൃശ്ശൂരിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു; ആർക്കും പരുക്കില്ല

traveller
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിലാണ് അപകടം. കല്യാണ ഓട്ടത്തിനിടെയാണ് വണ്ടിയിൽ തീപിടിത്തമുണ്ടായത്. ട്രാവലർ പൂർണമായി കത്തിനശിച്ചു. ആർക്കും പരുക്കില്ല. കല്യാണ ഓഡിറ്റോറിയത്തിൽ ആളെ എത്തിച്ച ശേഷം രണ്ടാം ഘട്ടത്തിൽ ആളെ എടുക്കാനായി എത്തിയ സമയത്തായിരുന്നു തീപിടിത്തം. ഡ്രൈവർ ഉടനെ പുറത്തിറങ്ങി. വാഹനത്തിനുള്ളിൽ മറ്റ് ആളുകൾ ഇല്ലാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.
 

Share this story