കോഴിക്കോട് കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Acc

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്.

വാഹനത്തിൽ മലപ്പുറം കാളികാവ് സ്വദേശികളായ കുട്ടികൾ ഉൾപ്പെടെ 18 പേരാണ് ഉണ്ടായിരുന്നത്. ട്രാവലറിനുള്ളിൽ കുടുങ്ങിയ ഒരാളെ ഫയർ ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

നാട്ടുകാരും ഫയർ ഫോഴ്‌‌സും പൊലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ മറ്റു ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Tags

Share this story