സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ; ജൂലൈ 31 വരെ തുടരും

boat

സംസ്ഥാനത്ത് 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ആരംഭിക്കും. ജൂലൈ 31 അർധരാത്രി വരെ ട്രോളിംഗ് നിരോധനം തുടരും. തീരത്തുനിന്ന് 22 കിലോമീറ്റർ ദൂരം മീൻപിടിത്തം അനുവദിക്കില്ല. ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യ തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കും.

നിരോധനകാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളമേ അനുവദിക്കുകയുള്ളൂ. യന്ത്രവൽകൃത ബോട്ടുകളിലെ മത്സ്യബന്ധനവും പൂർണമായും നിരോധിക്കും. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരേ നിയമനടപടി സ്വീകരിക്കും. ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനു മുമ്പ് ഇതരസംസ്ഥാന ബോട്ടുകൾ കേരളാ തീരം വിട്ടുപോകുന്നതിനും നിർദേശം നൽകിട്ടുണ്ട്.

എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകളും പ്രവർത്തിക്കും. കടലിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവയുടെ സേവനം ഉറപ്പാക്കും.

Share this story