എൻഡോസൾഫാൻ ഇരകളുടെ ചികിത്സ; മേൽനോട്ടം വഹിക്കാൻ ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം

supreme court

കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്കുള്ള ചികിത്സ സംബന്ധിച്ച കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേരളാ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. ഇരകൾക്കുള്ള നഷ്ടപരിഹാര വിതരണം പൂർത്തിയായതിനാൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിലെ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു

എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സ സംബന്ധിച്ച് കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സുപ്രിം കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച മേൽനോട്ടം വഹിക്കാനാണ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകിയത്.
 

Share this story