പന്തീരങ്കാവ് ടോൾ പ്ലാസയിൽ ട്രയൽ തുടങ്ങി; ടോൾ പിരിവ് ജനുവരി 15ന് ശേഷം ആരംഭിക്കും

toll

ദേശീയപാത 66ന്റെ വെങ്ങളം-രാമനാട്ടുകര റീച്ചിലുൾപ്പെടുന്ന പന്തീരങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ടോൾ പിരിവിന്റെ ട്രയൽ റൺ തുടങ്ങി. ആദ്യം പണം ഈടാക്കാതെ ടോൾ സംവിധാനങ്ങലുടെ പ്രവർത്തനക്ഷമത പരിശോധിക്കും. ജനുവരി 15ന് ശേഷം ടോൾ പിരിവ് ആരംഭിക്കുമെന്നാണ് വിവരം. 

ഇതിനായുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കും. ടോൾ പിരിവ് തുടങ്ങുമ്പോൾ ഫാസ് ടാഗിന്റെ ഉപയോഗത്തിനാകും മുൻതൂക്കം. ഫാസ് ടാഗ് ഇല്ലെങ്കിൽ കൂടുതൽ തുക നൽകേണ്ടി വരും. കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് ഒരു വശത്തേക്ക് 90 രൂപ ഫാസ്ടാഗ് ഈടാക്കും. യുപിഐയിൽ ആണ് നൽകുന്നതെങ്കിൽ 112.5 രൂപയും കറൻസിയായി നൽകിയാൽ 180 രൂപയുമാകും. 

പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരം താമസക്കാരായവർ ബന്ധപ്പെട്ട രേഖകൾ നൽകിയാൽ സ്വകാര്യ കാർ അടക്കമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 340 രൂപയുടെ പ്രതിമാസ പാസ് ലഭിക്കും. ഇതുള്ളവർക്ക് ഒരു മാസം എത്രതവണ വേണമെങ്കിലും ടോൾ പ്ലാസ വഴി കടന്നുപോകാം. 

സ്വകാര്യ കാറുകൾക്ക് 200 തവണ ടോൾ പ്ലാസ വഴി കടന്നുപോകാനാകുന്ന വിധം 3000 രൂപയുടെ വാർഷിക പാസ് രാജ്മാർഗ് യാത്ര ആപ്പ് വഴി രജിസ്റ്റർ ചെയ്യാനാകും.
 

Tags

Share this story