വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു; ഏഴ് മണിക്കൂർ കൊണ്ട് കണ്ണൂരിലെത്തും

vande

കേരളത്തിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് പരീക്ഷ ഓട്ടം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്നും ട്രെയിൻ യാത്ര പുറപ്പെട്ടു. ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12.10നാണ് കണ്ണൂരിൽ ട്രെയിൻ എത്തേണ്ടത്

ഉച്ചയ്ക്ക് 12.20ഓടെ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിൻ 7.20ന് തിരുവനന്തപുരത്ത് എത്തും. ട്രെയിനിന്റെ ഷെഡ്യൂളും ടിക്കറ്റ് ചാർജും റെയിൽവേ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.
 

Share this story