വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം പൂർത്തിയായി; 7 മണിക്കൂർ 9 മിനിറ്റ് കൊണ്ട് കണ്ണൂരിൽ

vande

വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം പൂർത്തിയായി. പുലർച്ചെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12.09ന് കണ്ണൂരിൽ എത്തി. ഏഴ് മണിക്കൂർ 9 മിനിറ്റ് എടുത്താണ് ട്രെയിൻ യാത്ര പൂർത്തിയാക്കിയത്. ബിജെപി പ്രവർത്തകർ ട്രെയിനിനെ കണ്ണൂരിൽ സ്വീകരിച്ചു

നിലവിൽ കേരളത്തിൽ കൂടി ഓടുന്ന ട്രെയിനുകളിൽ ഏറ്റവും വേഗത കൂടിയ ട്രെയിനാണ് വന്ദേഭാരത്. തിരുവനന്തപുരത്ത് നിന്നും രാജധാനി എക്‌സ്പ്രസ് കണ്ണൂരിലെത്തുന്നത് എട്ട് മണിക്കൂറോളം സമയമെടുത്താണ്. രാജധാനിയേക്കാൾ ഒരു മണിക്കൂർ നേരത്തെ പരീക്ഷണയോട്ടത്തിൽ വന്ദേഭാരതിന് എത്താൻ സാധിച്ചിട്ടുണ്ട്. 

ജനശതാബ്ദി എക്‌സ്പ്രസ് 9 മണിക്കൂർ 20 മിനിറ്റ് എടുത്താണ് കണ്ണൂർ-തിരുവനന്തപുരം ദൂരം ഓടിയെത്തുന്നത്. മാവേലി എക്‌സ്പ്രസ് പത്ത് മണിക്കൂർ കൊണ്ടാണ് ഈ ദൂരം യാത്ര ചെയ്യുന്നത്.
 

Share this story