അടുത്ത വർഷം മുതൽ സ്‌കൂൾ കലോത്സവത്തിൽ ഗോത്രകലകൾ കൂടി ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

cm

62ാമത് സ്‌കൂൾ കലോത്സവത്തിന് കൊല്ലം അശ്രാമം മൈതാനത്ത് തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അടുത്ത വർഷം മുതൽ ഗോത്ര കലകളെ കൂടി സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലോത്സവം കുട്ടികളുടേതാണ്. അത് രക്ഷിതാക്കളുടേതാക്കി മാറ്റരുതെന്നും മുഖ്യമന്ത്രി പറഞ്ഞു

പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ, റവന്യു മന്ത്രി കെ രാജൻ, മന്ത്രിമാരായ ജെ ചിഞ്ചുറാണി, ഗണേഷ് കുമാർ, പിഎ മുഹമ്മദ് റിയാസ്, നടി നിഖില വിമൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവം ജനുവരി എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് സമാപിക്കും. നടൻ മമ്മൂട്ടി സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
 

Share this story