പ്രസംഗം നന്നാക്കാനാണ് ശ്രമിച്ചത്; മൈക്ക് ഓപറേറ്ററെ ശകാരിച്ചതിനെതിരെ അസോസിയേഷൻ

mike

ജനകീയ പ്രതിരോധ ജാഥക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൈക്ക് ഓപറേറ്ററെ ശകാരിച്ചതിനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആൻഡ് സൗണ്ട് എൻജിനീയറിംഗ് ആൻഡ് പ്രൊപൈറ്റർ അസോസിയേഷൻ രംഗത്ത്. പ്രസംഗം മോശമാക്കണമെങ്കിൽ എളുപ്പമായിരുന്നു. ചെറിയ മാറ്റം വരുത്തിയാൽ സ്ത്രീയുടെ ശബ്ദമാക്കാനും പ്രസംഗം മനസ്സിലാകാത്ത രീതിയിലാക്കാനും സാധിക്കും. നന്നാക്കാനാമ് ഓപറേറ്റർ ശ്രമിച്ചത്. അതിന്റെ പേരിലാണ് ശകാരം കേൾക്കേണ്ടി വന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു

എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഓപറേറ്ററോട് സ്വകാര്യമായി പറയുന്നതായിരുന്നു ശരി. അത്രയും വലിയ സദസ്സിന് മുന്നിൽ വെച്ച് അപമാനിച്ചത് വേദനാജനകമാണ്. പരസ്യമായി അപമാനിച്ചതിൽ വിഷമമുണ്ടെന്നും എന്നാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നുമാണ് ഓപറേറ്റർ പറഞ്ഞതെന്നും ഭാരവാഹികൾ പറഞ്ഞു.
 

Share this story