പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇടിക്കാൻ ശ്രമിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്

pinarayi

കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാരെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം റിജിൻ രാജാണ് കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയത്. ഇന്ന് രാവിലെ അഞ്ചരക്കണ്ടിയിൽ നടന്ന പ്രതിഷേധത്തിനിടെ വാഹനവ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ചെന്നാണ് പരാതി

മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. ഇന്നും കണ്ണൂർ അഞ്ചരക്കണ്ടിയിൽ വെച്ച് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു.
 

Share this story