തൃപ്പുണിത്തുറ കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

manoharan

തൃപ്പുണിത്തുറ ഹിൽ പാലസ് പോലീസ് വാഹനപരിശോധനക്കിടെ പിടികൂടിയ മനോഹരൻ എന്നയാൾ സ്‌റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു

ഇരുമ്പനം സ്വദേശി മനോഹരനാണ് കസ്റ്റഡിയിൽ മരിച്ചത്. മനോഹരനെ പോലീസ് മർദിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷി മൊഴിയുണ്ട്. വാഹന പരിശോധനക്കിടെ മനോഹരൻ ബൈക്ക് നിർത്താതെ പോകുകയും പോലീസ് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. ഹെൽമറ്റ് മാറ്റിയ ഉടനെ പോലീസ് മനോഹരന്റെ മുഖത്തടിച്ചെന്നാണ് സാക്ഷി മൊഴി. സംഭവത്തിൽ എസ് ഐയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.
 

Share this story