സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കം; തീരപ്രദേശത്ത് 52 ദിവസം വറുതിക്കാലം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കം. ഞായറാഴ്ച രാത്രി 12 മണി മുതൽ ജൂലൈ 31ന് അർധരാത്രി 12 മണി വരെ 52 ദിവസമാണ് ഈ വർഷത്തെ ട്രോളിംഗ് നിരോധനം. തീരപ്രദേശത്ത് വരുന്ന 52 ദിവസം ഇതോടെ വറുതിയുടെ കാലമായിരിക്കും. 

ട്രോളിംഗ് നിരോധന കാലത്ത് ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്

അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേരളാ തീരം വിട്ടുപോകണമെന്ന് ബന്ധപ്പെട്ട ജില്ലാ കലക്ടർമാർ നിർദേശം നൽകിയിരുന്നു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
 

Share this story