എസ്എസ്എൽസി പരീക്ഷിക്ക് ഇത്തവണ ഗ്രേസ് മാർക്ക്; ബ്രഹ്മപുരത്തെ വിദ്യാർഥികൾക്ക് ആശങ്ക വേണ്ട: മന്ത്രി

sivankutty

എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠ്യേതര വിഷയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാർഥികൾക്കാണ് ഗ്രേസ് മാർക്ക് നൽകുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഗ്രേസ് മാർക്ക് ശാസ്ത്രീയമായ രീതിയിൽ നടപ്പാക്കും

അതേസമയം ബ്രഹ്മപുരത്തെ വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാൻ നടപടിയെടുത്തിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ആവശ്യമായ ക്രമീകരണം സ്വീകരിക്കാൻ കലക്ടർക്കും വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷാ ഹാളിൽ കുടിവെള്ളം ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
 

Share this story