വിഭാഗീയത വളർത്താൻ ശ്രമിക്കുന്നു; പികെ ശശിക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം

sasi

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കെടിഡിസി ചെയർമാൻ പി കെ ശശിക്കെതിരെ വിമർശനം. പി കെ ശശി വിഭാഗീയത വളർത്താൻ ശ്രമിക്കുന്നതായി യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ജില്ലാ നേതൃത്വത്തെ മോശമാക്കാൻ ശ്രമം നടന്നതായും വിമർശനമുയർന്നു. ജില്ലയിലെ പ്രാദേശിക വിഭാഗീയത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയ ആനാവൂർ നാഗപ്പൻ, കെകെ ജയചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു

പാലക്കാട് ജില്ലയിലെ പാർട്ടി അണികൾക്കിടയിൽ വിഭാഗീയത വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് പികെ ശശിയാണെന്ന് അന്വേഷണ കമ്മീഷൻ അംഗങ്ങൾ തന്നെ യോഗത്തിൽ പറഞ്ഞു. ജില്ലാ നേതൃത്വത്തെ മോശമാക്കാനാണ് ശശി ശ്രമിച്ചത്. തനിക്കൊപ്പം ആളെ നിർത്താൻ പികെ ശശി പലതും ചെയ്യുന്നതായും യോഗത്തിൽ വിമർശനമുയർന്നു. 

കെടിഡിസി ചെയർമാൻ എന്ന നിലയിൽ പികെ ശശി മികച്ച പ്രവർത്തനം നടത്തുന്നില്ല. കെടിഡിസി സംവിധാനങ്ങളും വിഭാഗീയതക്കായി ഉപയോഗിക്കുന്ന വിമർശനവും യോഗത്തിൽ ഉയർന്നു.
 

Share this story