ശിശുക്ഷേമ സമിതിക്ക് കുട്ടികളെ കൈമാറിയ സംഭവം: കുട്ടികളെ ഉപദ്രവിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

ശിശുക്ഷേമ സമിതിക്ക് കുട്ടികളെ കൈമാറിയ സംഭവം: കുട്ടികളെ ഉപദ്രവിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

ദാരിദ്ര്യത്തെ തുടർന്ന് ശിശുക്ഷേമ സമിതി ഏറ്റെടുത്ത നാല് കുട്ടികളുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് കുട്ടികളുടെ അച്ഛനായ കുഞ്ഞിമോനെ പോലീസ് അറസ്റ്റ് ചെയ്തത്.

വിശപ്പകറ്റാൻ വഴിയില്ലാത്തതിനാൽ നാല് കട്ടികളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് കേരളത്തിൽ വലിയ വാർത്തയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ കൈതമുക്ക് പുറമ്പോക്കിൽ താമസിക്കുന്ന കുടുംബത്തിലെ സ്ത്രീയാണ് തന്റെ ആറ് മക്കളിൽ നാല് പേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്.

മദ്യപാനിയായ കുഞ്ഞുമോൻ ഭക്ഷണമോ പണമോ ഇവർക്ക് നൽകാറുണ്ടായിരന്നില്ല. പോരാതെ മദ്യപിച്ച് വന്ന് കുട്ടികളെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. തുടർന്നാണ് അമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്.

Share this story