അഗളിയിൽ വീണ്ടും ട്വിസ്റ്റ്; സിപിഎം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസ് അംഗം രാജിവെച്ചു
Dec 29, 2025, 12:49 IST
കോൺഗ്രസിൽ നിന്നും കൂറുമാറി സിപിഎം പിന്തുണയോടെ വിജയിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. അഗളി പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുവാണ് രാജിവെച്ചത്. സിപിഎം പിന്തുണയോടെ ആയിരുന്നു യുഡിഎഫ് അംഗമായിരുന്ന മഞ്ജു പഞ്ചായത്ത് പ്രസിഡന്റായത്.
കൂറുമാറ്റം വിവാദമായതോടെയാണ് പിൻമാറ്റമെന്നാണ് സൂചന. താൻ എന്നും കോൺഗ്രസിന്റെ പ്രവർത്തകയായിരിക്കുമെന്ന് വ്യക്തമാക്കിയാണ് മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫ് അംഗങ്ങൾ പിന്തുണക്കുക മാത്രമാണ് ചെയ്തത്. കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ആ പിന്തുണ സ്വീകരിക്കുന്നില്ല രാജി വെക്കുകയാണെന്നും മഞ്ജു വ്യക്തമാക്കി
