കോഴിക്കോട് നഴ്‌സിംഗ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ

Rape

കോഴിക്കോട് നഴ്‌സിംഗ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് ലൊക്കേഷൻ മനസ്സിലാക്കിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ നഴ്‌സിംഗ് വിദ്യാർഥിനിയുടെ സുഹൃത്തുക്കളാണ് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് വിദ്യാർഥിനിയെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു

പീഡനത്തിന് ശേഷം വിദ്യാർഥിനിയെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. പ്രതികളും എറണാകുളം ജില്ലക്കാരാണ്.
 

Share this story