കെഎസ്ആർടിസി ബസിൽ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി കൊല്ലത്ത് രണ്ട് പേർ പിടിയിൽ
Nov 1, 2025, 16:52 IST
കൊല്ലത്ത് മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിനി ശശികല, പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷഫീർ എന്നിവരാണ് പിടിയിലായത്. കൊല്ലം അഞ്ചലിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
കെഎസ്ആർടിസി ബസിൽ അഞ്ചലിൽ വന്നിറങ്ങുകയായിരുന്ന ഇരുവരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് ഇവരെ പരിശോധിക്കുകയായിരുന്നു.
മൂന്ന് കിലോ കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു. വിൽപ്പനക്കായി ഇതര സംസ്ഥാനത്ത് നിന്നാണ് പ്രതികൾ കഞ്ചാവ് കൊല്ലത്ത് എത്തിച്ചത്.
