കുന്ദമംഗലത്ത് 20 ലക്ഷം രൂപയുടെ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

mdma

കോഴിക്കോട് കുന്ദമംഗലത്ത് 372 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ഇതിന് വിപണിയിൽ 20 ലക്ഷം രൂപ വില വരും. കൊടിയത്തൂർ സ്വദേശി നസ്ലിം മുഹമ്മദ്, പെരുമണ്ണ സ്വദേശി സഹദ് കെ പി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനായി ബംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സഹദ് നേരത്തെയും ലഹരിമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്.
 

Share this story