നെടുമ്പാശ്ശേരിയിലും ആലുവയിലുമായി റെയിൽവേ പാളത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

rail

എറണാകുളത്ത് റെയിൽവേ പാളത്തിൽ രണ്ടിടങ്ങളിലായി മൃതദേഹങ്ങൾ കണ്ടെത്തി. കൊച്ചി നെടുമ്പാശ്ശേരിക്ക് സമീപം നെടുവന്നൂരിൽ റെയിൽ പാളത്തിൽ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനിൽ നിന്ന് വീണതാണെന്നാണ് സംശയം. റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആലുവയിൽ തായിക്കാട്ടുകര മാന്ത്രക്കലിലാണ് റെയിൽവേ പാളത്തിൽ മറ്റൊരു മൃതദേഹം കണ്ടെത്തിയത്

53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സാബു എന്ന പേരിലുള്ള ലൈസൻസും ലഭിച്ചിട്ടുണ്ട്.
 

Share this story