കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ രണ്ട് ബോഗികൾ ഷണ്ടിംഗിനിടെ പാളം തെറ്റി

train
കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ രണ്ട് ബോഗികൾ ഷണ്ടിംഗിനിടെ പാളം തെറ്റി. പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. പിൻഭാഗത്തെ രണ്ട് കോച്ചുകളാണ് കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ ഔട്ടറിൽ വെച്ച് പാളം തെറ്റിയത്. ഇതേ തുടർന്ന് 5.10ന് പുറപ്പെടേണ്ട ട്രെയിൻ ഒന്നേ കാൽ മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
 

Share this story